New Update
പാലക്കാട്:് റെയില്‍വേ സ്റ്റേഷനില്‍ നിന്ന്്് കുഴല്‍പ്പണം പിടികൂടി. ആര്‍പിഎഫും പാലക്കാട് നോര്‍ത്ത് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 26 ലക്ഷം രൂപയാണ് പിടികൂടിയത്.
Advertisment
കല്ലായി സ്വദേശി മുജീബ് റഹ്മാനാണ് രേഖകളില്ലാത്ത പണവുമായി പിടിയിലായത്. കോയമ്ബത്തൂര്‍ - കണ്ണൂര്‍ പാസഞ്ചറിലാണ് ഇയാള്‍ പാലക്കാടെത്തിയത്. പാലക്കാട് നിന്ന് കോഴിക്കോടേക്ക് ബസ്സില്‍ കടക്കാനായിരുന്നു ശ്രമം. റെയില്‍വേ സ്റ്റേഷന് പുറത്ത് കടക്കുന്നതിനിടെ പാര്‍സല്‍ ഓഫീസിനടുത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്.
2000 രൂപയുടെയും, 500 രൂപയുടെയും നോട്ടുകളാണ് ബാഗില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. പതിവായി കുഴല്‍പണം കടത്തുന്ന സംഘത്തിലെ കണ്ണിയാണ് മുജീബെന്നാണ് പൊലീസിന് ലഭിയ്ക്കുന്ന സൂചന. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും.