പാലക്കാട്: സൗഹൃദ ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്. ഈയിടെ അന്തരിച്ച മുൻ സന്തോഷ് ട്രോഫി താരം ആർ. ധനരാജിന്റെ കുടുംബത്തിന് വേണ്ടി നടത്തിയ പ്രദർശന മത്സരത്തിനായി ഒരുക്കിയ ഗാലറിയാണ് തകർന്ന് വീണത്. നാലായിരത്തോളം പേരുണ്ടായിരുന്ന ഗാലറിയുടെ ഒരു ഭാഗമാണ് തകർന്നത്.
/sathyam/media/post_attachments/ZTjhHzyor80ZZwDexuvz.jpg)
വൈകിട്ട് ആറ് മണിയോടെയാണ് മത്സരം നിശ്ചയിച്ചിരുന്നത്. എന്നാലിത് എട്ട് മണിവരെ നീണ്ടുപോയി. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരങ്ങളായ ബൈചുങ് ബൂട്ടിയ, ഐഎം വിജയൻ തുടങ്ങിയവർ മത്സരിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.