/sathyam/media/post_attachments/8hnHPIvbG4pbWLXM1Y15.jpg)
പാലക്കാട്: മണ്ണാർക്കാട് ഗർഭിണി തൂങ്ങമരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. ചങ്ങലീരിയിലാണ് സംഭവം. തെങ്കര വെള്ളാരംകുന്ന് സ്വദേശി മുസ്തഫ, മുസ്തഫയുടെ പിതാവ് ഹംസ എന്നിവരെയാണ് മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
തെക്കുംപാടം സ്വദേശി റുസ്‌നിയെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. സ്ത്രീധനത്തെ ചൊല്ലി ഭർതൃവീട്ടിൽ നിന്നുണ്ടായ പീഡനം കാരണമാണ് യുവതി ആത്മഹത്യ ചെയ്തത് എന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.