മണ്ണാർക്കാട് : ഗുഡ്സ് ഓട്ടോയുടെ മോഷ്ടിച്ച ബാറ്ററി വിൽക്കാനെത്തിയത് പരാതിക്കാരന്റെ ആക്രിക്കടയിൽ. പരാതി ലഭിച്ച് മണിക്കൂറുകൾക്കകം പ്രതികൾ പൊലീസിന്റെ പിടിയിൽ. ചേറുംകുളം സ്വദേശികളായ പാലവീട്ടിൽ സുരേഷ് (19), കിഴക്കേകുന്ന് പ്രണവ് (18) എന്നിവരും പതിനാറുകാരനുമാണ് പിടിയിലായത്. വെള്ളി രാത്രിയാണ് വടക്കുമണ്ണം പള്ളിക്കു സമീപം നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോയുടെ ബാറ്ററി മോഷണം പോയത്.
/sathyam/media/post_attachments/7f24gqoqmzxE0dNL6oJx.jpg)
ഇതുസംബന്ധിച്ച് ശ്രീകൃഷ്ണപുരം വലമ്പിലിമംഗലം പറമ്പിൽപീടിക ഇസഹാഖ് പൊലീസിൽ പരാതി നൽകി. പരാതി ലഭിച്ചയുടൻ പൊലീസ് ആക്രിക്കടകളിലും ബാറ്ററി കടകളിലും ബാറ്ററി വിൽക്കാൻ വരുന്നവരെ കുറിച്ച് വിവരം നൽകാൻ ആവശ്യപ്പെട്ടു.
പൊലീസ് അന്വേഷണം തുടങ്ങി. ബാറ്ററി കാണാനില്ലന്ന് പരാതി നൽകിയ ഇസഹാഖിന്റെ ഉടമസ്ഥതയിലുള്ള വെള്ളാരംകുന്നത്തെ ആക്രിക്കടയിലാണ് ബാറ്ററി വിൽക്കാൻ എത്തിച്ചത്.
അവർ വിവരം അറിയിച്ചതിനെ തുട്രർന്ന് പൊലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.