Advertisment

ഭാര്യയുമായി ബൈക്കിൽ പോകുന്നതിനിടെ നായ കുറുകെ ചാടി; ബൈക്കിൽ നിന്നു വീണ് യുവാവ് മരിച്ചു

New Update

പാലക്കാട്: നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്നു വീണ് യുവാവ് മരിച്ചു. മേലാർകോട് പഴയാണ്ടിത്തറ ചന്ദ്രന്റെ മകൻ സന്തോഷ് (28) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8 മണിയോടെ നിഗമത്തിനു സമീപം കാക്കമ്പട്ടിയിലാണ് അപകടം.

publive-image

ബാങ്ക് ജീവനക്കാരനായ സന്തോഷ് ഭാര്യയുമായി ബന്ധുവീടായ തിരുപ്പൂരിലേക്ക് ബൈക്കിൽ പോകുന്നതിനിടെ നായ കുറുകെ ചാടി ബൈക്ക് മറിയുകയായിരുന്നു. തലയ്ക്കു സാരമായി പരുക്കേറ്റ സന്തോഷിനെ ഉടനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെ മരിച്ചു. ഭാര്യയുടെ പരുക്ക് ഗുരുതരമല്ല.

accident death
Advertisment