കുടുംബപ്രശ്നം കയ്യാങ്കളിയിലേക്ക് നീങ്ങി; മുണ്ടൂരിൽ ഫർണ്ണീച്ചർ സ്ഥാപനത്തിലെ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഉത്തർപ്രദേശ് സ്വദേശി കൊല്ലപ്പെട്ടു

New Update

പാലക്കാട്: മുണ്ടൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശി വാസിം ആണ് കൊല്ലപ്പെട്ടത്. മുണ്ടൂരിലെ ഒരു ഫർണ്ണീച്ചർ സ്ഥാപനത്തിലെ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷമാണ് തൊഴിലാളിയുടെ മരണത്തിലേക്ക് നയിച്ചത്.

Advertisment

publive-image

ഒരേ കുടുംബത്തിൽപ്പെട്ടവ‌ർ‍ തമ്മിലാണ് സംഘ‌ർഷണുണ്ടായത്. പരിക്കേറ്റ വാസിം എന്ന് പേരുള്ള മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയും വാജിദ് എന്ന മറ്റൊരു തൊഴിലാളിയും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

കുടുംബപ്രശ്നം കയ്യാങ്കളിയിലേക്ക് നീങ്ങിയെന്നാണ് പ്രാഥമിക അനുമാനം. വാജിദാണ് വാസിമിനെ വെട്ടിയത്. ഇതിന് ശേഷം സ്വയം കഴുത്ത് മുറിക്കാൻ ശ്രമിച്ച വാജിദിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

murder case
Advertisment