സ്വപ്ന സുരേഷിന്റെ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് സരിത്തിനെ തട്ടിക്കൊണ്ടു പോയതല്ല, ലൈഫ് മിഷൻ കേസിൽ മൊഴിയെടുക്കാൻ ചെന്നപ്പോൾ സരിത്ത് സ്വമേധയാ കൂടെ വന്നതാണെന്ന് വിജിലൻസ്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് തട്ടിക്കൊണ്ടു പോയതല്ലെന്ന് വിജിലൻസ്. സരിത്തിനെ കസ്റ്റഡിയിലെടുത്തിട്ടുമില്ല. ലൈഫ് മിഷൻ കേസിൽ മൊഴിയെടുക്കാൻ ചെന്നപ്പോൾ സരിത്ത് സ്വമേധയാ കൂടെ വന്നതാണെന്ന് വിജിലൻസ് അറിയിച്ചു.

Advertisment

publive-image

ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യാനായി സരിത്തിനെ കസ്റ്റഡിയിലെടുത്തെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്. മുതിർന്ന പൊലീസ് ഉദ്യോസ്ഥരെ അറിയിച്ച ശേഷമായിരുന്നു വിജിലൻസിന്റെ നടപടിയെന്നും പൊലീസ് അറിയിച്ചിരുന്നു. എന്നാൽ, ഒരു നോട്ടിസും നൽകാതെയാണ് സരിത്തിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.

ഇന്നു രാവിലെ, പാലക്കാട് എച്ച്ആർഡിഎസിൽ ജോലി സംബന്ധമായ ആവശ്യത്തിനെത്തിയ സ്വപ്ന മാധ്യമങ്ങള്‍ക്കുമുന്നിൽ സ്വർണക്കടത്തു കേസിൽ രഹസ്യമൊഴി നൽകിയതിനെ സംബന്ധിച്ച് സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ സരിത്തിനെ തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം.

Advertisment