അമ്മയുടെ പേരിലുള്ള സ്ഥലത്തെ ഇളനീർ വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കം; അട്ടപ്പാടിയിൽ സഹോദരന്റെ തൂമ്പ കൊണ്ടുള്ള അടിയേറ്റ് യുവാവ് മരിച്ചു

New Update

പാലക്കാട്: അട്ടപ്പാടിയിൽ അമ്മയുടെ പേരിലുള്ള സ്ഥലത്തെ ഇളനീർ വിറ്റതുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന്‌ സഹോദരന്റെ അടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. പുതൂർ പട്ടണക്കല്ല് ഊരിലെ കാളിയുടെ മകൻ മരുതൻ(47) ആണ് മരിച്ചത്. സഹോദരൻ പഴനിയെ പൊലീസ് തിരയുന്നു.

Advertisment

publive-image

ഇന്നലെ രാത്രി ഏഴ് മണിയോടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ തൂമ്പ കൊണ്ടുള്ള അടിയേൽക്കുകയായിരുന്നു. സാരമായി പരുക്കേറ്റ മരുതനെ കോട്ടത്തറ ഗവ.ട്രൈബൽ ആശുപത്രിയിൽ എത്തിച്ചു.

പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണു മരിച്ചത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Advertisment