Advertisment

പുറപ്പെട്ട സമയം തുടങ്ങി ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്നു വിദ്യാര്‍‍ഥികള്‍; 80 കിലോമീറ്ററിലധികം വേഗതയിലാണ് ബസ് ഓടിയിരുന്നത്. വേഗക്കൂടുതലല്ലേ എന്നു ചോദിച്ചപ്പോള്‍ പരിചയസമ്പന്നനായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടി; അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസാണ് അപകടം ഉണ്ടാക്കിയതെന്ന് കെഎസ്ആർടിസി ജീവനക്കാർ

New Update

പാലക്കാട്: അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസാണ് അപകടം ഉണ്ടാക്കിയതെന്ന് കെഎസ്ആർടിസി ബസ് ജീവനക്കാർ പറയുന്നു.

Advertisment

publive-image

കെഎസ്ആർടിസിയുടെ പിന്നിലേക്ക് ഇടിച്ചുകയറിയ ശേഷം ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന അഞ്ചു വിദ്യാർഥികളും ഒരു അധ്യാപകനും മരിച്ചു. മൂന്നുപേർ കെഎസ്ആർടിസി ബസിലെ യാത്രക്കാരാണ്.

പുറപ്പെട്ട സമയം തുടങ്ങി ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്നു വിദ്യാര്‍‍ഥികള്‍. 80 കിലോമീറ്ററിലധികം വേഗതയിലാണ് ബസ് ഓടിയിരുന്നത്. വേഗക്കൂടുതലല്ലേ എന്നു ചോദിച്ചപ്പോള്‍ പരിചയസമ്പന്നനായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടിയെന്നും വിദ്യാര്‍ഥി ഏബല്‍ ഫിലിപ്പ് പോള്‍  പറഞ്ഞു.

Advertisment