കുമരനെല്ലൂർ : കേന്ദ്രസര്‍ക്കാര്‍ എൻ എച് എം ഫണ്ടിൽ നിന്നും അനുവദിച്ച തുക എം എൽ എ ഫണ്ട് എന്ന് വ്യാഖ്യാനിച്ച് മാധ്യമങ്ങളിൽ വാർത്ത കൊടുക്കുകയും സി പി എമ്മിന്റെ നേതൃത്വത്തിൽ വ്യാജ പ്രചരണം നടത്തുകയും ചെയ്യുന്നന്നതിനെതിരെ ബിജെപി കപ്പൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
/sathyam/media/post_attachments/8yLrkFFfMAmkdY01A8E3.jpg)
തൃത്താല നിയോജക മണ്ഡലത്തിലെ ആശുപത്രി വികസനങ്ങൾക്കായി 4.59 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. അതിൽ 1.41 കോടി കുമരനെല്ലൂർ ഹോസ്പിറ്റലിൽ പുതിയ ഒപി നിർമ്മിക്കാനുള്ളതാണ്.
നാഷണൽ ഹെൽത്ത് മിഷനിലൂടെ കേന്ദ്രഗവർമെന്റ് അനുവദിച്ച ഫണ്ട് എങ്ങിനെയാണ് എം എൽ എ ഫണ്ട് ആകുന്നത് എന്ന് പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിച്ച ദിനേശൻ എറവക്കാട് ചോദിച്ചു.
കഴിഞ്ഞ ദിവസം തൊഴിലുറപ്പ് പദ്ധതി ആട്ടിമറിക്കുന്നു, തൊഴിൽ ദിനങ്ങൾ കുറയുന്നു എന്നരീതിയിലും സിപിഎം വ്യാജ വാർത്ത പ്രചരിപ്പിച്ചിരുന്നു.ഇതിനെതിരെയും ബിജെപി പ്രതിഷേധമുയർത്തിയിരുന്നു.
ഇന്ന് നടന്ന പ്രതിഷേധത്തെ തുടർന്ന് പബ്ലിക് റിലേഷൻ ഡിപ്പാർട്മെന്റ് അവരുടെ ഫേസ്ബുക് പേജിൽ വാർത്ത തിരുത്തി നൽകുകയും ചെയ്തിരുന്നു. ബിജെപി കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പി.അധ്യക്ഷത വഹിച്ചു.
കെ നാരായണൻ കുട്ടി, കെസി കുഞ്ഞൻ, സുരേന്ദ്രൻ ടീവീ, ശശി അമേറ്റിക്കര, രാജൻ ഒപി, സുധീർ ടീവി, കുട്ടാപ്പു അമേറ്റിക്കര, ബാലകൃഷ്ണൻ കാഞ്ഞിരത്താണി,ബിജുക്കുട്ടൻ എം തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു