സ്വപ്ന സുരേഷിനു ജോലി നല്‍കിയപ്പോള്‍ മുതല്‍ സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നു; സന്നദ്ധ സംഘടനയായ എച്ച്ആര്‍ഡിഎസ് കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു; ഭരണകൂട ഭീകരതയാണ് കാരണമെന്ന് ഫൗണ്ടര്‍ സെക്രട്ടറി അജി കൃഷ്ണന്‍

New Update

പാലക്കാട്: സന്നദ്ധ സംഘടനയായ എച്ച്ആര്‍ഡിഎസ് കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു. ഭരണകൂട ഭീകരതയാണ് കാരണമെന്ന് ഫൗണ്ടര്‍ സെക്രട്ടറി അജി കൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്വപ്ന സുരേഷിനു ജോലി നല്‍കിയപ്പോള്‍ മുതല്‍ സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നെന്നും കുറിപ്പിൽ പറയുന്നു.

Advertisment

publive-image

എച്ച്ആർഡിഎസിന്റെ സംസ്ഥാനത്തെ വിവിധ ഓഫിസുകളിൽ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

പാലക്കാട്, അട്ടപ്പാടി, തൊടുപുഴ, പരിയാരം എന്നീ ഓഫിസുകളിലും അജി കൃഷ്ണന്റെ പാലായിലെ ഫ്ളാറ്റിലും ഒരേസമയത്തായിരുന്നു പരിശോധന. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച നിരവധി രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു.

Advertisment