പാലക്കാട്: പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യ സമൂഹത്തിന്റെ ക്ഷേമത്തിനും ശാക്തീകരണത്തിനും വേണ്ടി കഴിഞ്ഞ ഒമ്പത് വർഷമായി പ്രവർത്തിക്കുന്ന സ്വപ്നം പാലക്കാടിന്റെ കുടുംബസംഗമവും ക്രിസ്മസ് പുതുവത്സരാഘോഷവും നടത്തി. പാലക്കാട് ഗവ വിക്റ്റോറിയ കോളേജിലെ ഒ വി. വിജയൻ ഹാളിൽ ചേർന്ന കുടുംബ സംഗമം പാലക്കാട് നഗരസഭ ധനകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും മുൻ ചെയർപേഴ്സനും ആയ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു.
/sathyam/media/post_attachments/R1FxVHNH5Qc9f5hGNDSe.jpg)
കോങ്ങാട് എം.എൽ.എ അഡ്വ.കെ. ശാന്തകുമാരി കെ മുഖ്യ അതിഥിയായി. സ്വപ്നം പാലക്കാട് പ്രസിഡൻറ് എൻ.ജി. ജ്വോൺസ്സൺ അധ്യക്ഷനായി. കോഓഡിനേറ്റർ ലില്ലി വാഴയിൽ , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട്ട് ട്ടൗൺ യൂണിറ്റ് പ്രസിഡണ്ട് എം. അസ്സൻ മുഹമ്മദ് ഹാജി, ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയർ കോഓഡിനേറ്റർ ഡോ. സുജിത്.ജെ.എസ് , ഫുൾ ഗോസ്പൽ ചർച്ചിലെ പാസ്റ്റർ പ്രേമാനന്ദൻ .
മാധ്യമ പ്രവർത്തകൻ ജോസ് ചാലക്കൽ, വിക്റ്റോറിയ കോളെജ് പ്രൊഫ. ശ്രീകല എ.പി, സൊസൈറ്റി വൈസ് പ്രസിഡണ്ട് ആറുമുഖൻ സി, ട്രഷറര്‍ ശ്രീജ റ്റി, ജോയ്ന്റ് സെക്രട്ടറി ശ്രീഹരി എ തുടങ്ങിയവർ പ്രസംഗിച്ചു.
സ്വപ്നം പാലക്കാട് സൊസൈറ്റി സെക്രട്ടറി യാ യി രു ന്നലളിത റ്റീച്ചറുടെ വിയോഗത്തിൽ കുടുംബ കൂട്ടായ്മ ആദരാഞ്ജലികൾ അർപ്പിച്ചു. തൃശൂരിലെ കുരിയാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റി സെക്രട്ടറി ഫാ. തോമസ് വാഴക്കാല സി എം ഐ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
/sathyam/media/post_attachments/IXVI7K66HSvNS7Vq3lj6.jpg)
അർഹരായ കുട്ടികൾക്ക് ഉന്നത പഠനസഹായ കെസ്സ്- സ്കോളർഷിപ്പ് വിതരണവും നടത്തി. ന്യൂ ഇയർ കെയ്ക്ക് വിതരണം കെസ്സ് വൊക്കേഷണൽ റ്റ്രെയ്നിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഫാ. ജിന്റൊ ചിറയത്ത് നിർവഹിച്ചു. ഫിനാൻസ് ഓഫീസർ ഷാജു.സി.കെ, കെസ്സ് പ്രൊജക്റ്റ് ഓഫീസർ ഡിനിൽ നിക്സൺ, സുലോചന വി എന്നിവർ പ്രസംഗിച്ചു.
43 കുടുംബങ്ങൾ ഈ സംഗമത്തിൽ പങ്കെടുത്തു. കൾച്ചറൽ മീറ്റിൽ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. എല്ലാവർക്കും ക്രിസ്മസ് കേക്കും പുതു വസ്ത്രവും വിതരണം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us