കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരായി ഡിസംബർ 20 ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ച് …സമരം ശശി തരൂർ എം പി ഉദ്ഘാടനം ചെയ്യും

ന്യൂസ് ബ്യൂറോ, പാലക്കാട്
Sunday, December 8, 2019

പാലക്കാട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരായി ശക്തമായ ബഹുജന പ്രക്ഷോഭം നടത്താൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. ആദ്യ ഘട്ടമായി ഡിസംബർ 20 ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തും.

സമരം ഡോ ശശി തരൂർ എം പി ഉദ്ഘാടനം ചെയ്യും രണ്ടാം ഘട്ടമായി ജനുവരി 10 മുതൽ 25 വരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം പഞ്ചായത്തുകൾ തോറും രാഷ്ട്രീയ പ്രചാരണ ജാഥ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി കോൺഗ്രസ് പ്രവർത്തകർ ബൂത്ത് തലത്തിൽ ഭവന സന്ദർശനം നടത്തുന്നതാണ്.

കാര്യക്ഷമമായി പ്രവർത്തിക്കാത്ത ബ്ലോക്ക്- മണ്ഡലം കമ്മിറ്റികൾ ഈ മാസം തന്നെ പുനഃസംഘടിപ്പിക്കുവാൻ തീരുമാനിച്ചു . ഗൃഹ സന്ദർശനം നടത്തി കെ.പി.സി.സി,ഡി സി സി പ്രവർത്തന ഫണ്ട് സ്വരൂപിക്കും.

ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ എം പി അധ്യക്ഷത വഹിച്ച യോഗം മുൻ ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നേതാക്കളായ സി പി മുഹമ്മദ്, സി ചന്ദ്രൻ,എ രാമസ്വാമി, കെ എ തുളസി , പി വി രാജേഷ്, കെ എസ് ബി എ തങ്ങൾ , സി എച്ച് ഷൗക്കത്തലി, സത്യൻ പെരുമ്പറകോട്, എസ് കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.

×