കെ.എസ്.ആർ.ടി.സി.യെ സർക്കാർ ഡിപ്പാർട്ട്മെൻറാക്കി സംരക്ഷിക്കണം : കെ.രാജേഷ്

ജോസ് ചാലക്കൽ
Sunday, April 18, 2021

പാലക്കാട്: കേരളം മാറി മാറി ഭരിച്ച സർക്കാരുകളുടെ നയവൈകല്യങ്ങൾ മൂലം തകർച്ചയെ നേരിടുന്ന കെ.എസ്.ആർ.ടി.സി.യെ സർക്കാർ ഡിപ്പാർട്ട്മെൻറാക്കി സർവ്വീസ് മേഖലയിൽ സംരക്ഷിക്കണമെന്ന് കെ.എസ്.ടി. എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ.രാജേഷ് പറഞ്ഞു.

കെ.എസ്.ടി.എംപ്ലോയീസ് സംഘ് പാലക്കാട് യൂണിറ്റ് ജനറൽ ബോഡി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതര സർക്കാർ ജീവനക്കാർ പതിനൊന്നാം കമ്മീഷൻ പ്രകാരമുള്ള ശമ്പളം വാങ്ങുമ്പോൾ പി.എസ്.സി.വഴി സർക്കാർ നിയമിച്ച കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ ഇന്നും ഒമ്പതാം കരാർ പ്രകാരമുള്ള ശമ്പളമാണ് വാങ്ങുന്നത് ഈ വിവേചനത്തിനെതിരെ ജീവനക്കാരുടെ ശക്തമായ ചെറുത്ത് നിൽപ്പ് ഉണ്ടാവുമെന്നും അതിന് എംപ്ലോയീസ് സംഘ് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂണിറ്റ് പ്രസിഡന്റ് എൽ രവി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് വി.ശിവദാസ് , കെ.സുരേഷ് കൃഷ്ണൻ , ടി.വി.രമേഷ്കുമാർ , എം.കണ്ണൻ, സി.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഇതര സംഘടനകളിൽ നിന്നും രാജിവെച്ച് കെ.എസ്.ടി. എംപ്ലോയീസ് സംഘ് മെമ്പർഷിപ്പെടുത്ത ജീവനക്കാരെ പൊന്നാട അണിയിച്ചു സ്വീകരിച്ചു.

യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എസ്.. സരേഷ് (പ്രസിഡൻറ് ) , എൽ.രവിപ്രകാശ് (സെക്രട്ടറി), സി.കെ. സുകുമാരൻ (ട്രഷറർ)

×