Advertisment

ബാറുകൾക്ക് കമ്മീഷൻ നൽകുന്നതിനായി ഹൈദരാബാദിൽ നിന്നും പണവുമായെത്തിയ മദ്യക്കമ്പനി ഏജൻ്റുമാർ പിടിയിൽ; രേഖകളില്ലാതെ 35 ലക്ഷം രൂപ പിടികൂടി

New Update

പാലക്കാട്:  ബാറുകൾക്ക് കമ്മീഷൻ നൽകുന്നതിനായി ഹൈദരാബാദിൽ നിന്നും പണവുമായെത്തിയ മദ്യക്കമ്പനി ഏജൻ്റുമാർ പിടിയിൽ. രേഖകളില്ലാതെ 35 ലക്ഷം രൂപയുമായി വന്ന ഏജൻ്റുമാരെയാണ് പാലക്കാട് ആർ പി എഫ് പിടികൂടിയത്.

Advertisment

publive-image

ഹൈദരാബാദിൽ നിന്നും ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ ശബരി എക്സ്പ്രസിൽ ആർപിഎഫ് നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ ബാഗിലൊളിപ്പിച്ച് കടത്തിയ പണം കണ്ടെത്തിയത്.

സംഭവത്തിൽ ഹൈദരാബാദ് സോലാപൂർ സ്വദേശികളായ രാജു ഗൗഡ്, സായികൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു.  ശബരി എക്സ്പ്രസിൽ സെക്കൻ്റ് എ സി കമ്പാർട്ട്മെൻ്റിലായിരുന്നു  ഇവർ പണം കടത്തിയിരുന്നത്.

പിടിച്ചെടുത്ത 35 ലക്ഷം രൂപയും പ്രതികളെയും തുടരന്വേഷണത്തിനായി പാലക്കാട് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്ന മരീഡിയൻ മാർക്കറ്റിംഗ് എന്ന കമ്പനിയിലെ ജീവനക്കാരാണ് പിടിയിലായവർ.

ഇവർ കേരളത്തിൽ വിപണനം നടത്തുന്ന മദ്യം കൂടുതലായി വിൽക്കുന്ന ബാറുകൾക്ക് കമ്മീഷൻ നൽകി വരാറുണ്ട്. സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും ഇത്തരത്തിൽ പണം നൽകാറുണ്ടെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. മറ്റു മദ്യ കമ്പനികളും സമാന രീതിയിൽ കമ്മീഷൻ നൽകി വരാറുണ്ട്.

money siezed
Advertisment