Advertisment

പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന ആരംഭിച്ചു; മാര്‍ച്ച് നാലിന് പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കും, ഉദ്ഘാടനച്ചടങ്ങില്ലാതെ തന്നെ പാലം തുറന്നുകൊടുത്തേക്കും ?

New Update

കൊച്ചി: പാലാരിവട്ടം പാലത്തിൽ തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുള്ള ഭാരപരിശോധന ആരംഭിച്ചു. പാലത്തിലുള്ള മുപ്പത്തിയഞ്ച് മീറ്ററിന്റെയും ഇരുപത്തിരണ്ടു മീറ്ററിന്റെയും ഓരോ സ്പാനുകളിലാണ് ഭാര പരിശോധന നടത്തുന്നത്. മാര്‍ച്ച് നാലിന് പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കും. തുടര്‍ന്ന് ഉദ്ഘാടനച്ചടങ്ങില്ലാതെ തന്നെ പാലം തുറന്നുകൊടുത്തേക്കും.

publive-image

ജോലികൾ പൂർത്തിയായെന്നും പാലം അടുത്ത വെള്ളിയാഴ്ചയോടെ ഗതാഗതത്തിനു സജ്ജമാകുമെന്നും ഡി.എം.ആര്‍.സി അറിയിച്ചു. പാലം സര്‍ക്കാരിന് കൈമാറുമെന്നും ഡി.എം.ആര്‍.സി ചീഫ് എഞ്ചീനിയര്‍ പറഞ്ഞു.

palarivattom bridge
Advertisment