പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും പ്രതികളാക്കി

New Update

കൊ​ച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തു. കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും പ്രതികളാക്കി. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.

Advertisment

publive-image

സ്‌​പെ​ഷ്യ​ല്‍ സെ​ക്ര​ട്ട​റി കെ. ​സോ​മ​രാ​ജ​ന്‍, അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ല​താ​കു​മാ​രി, അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി സ​ണ്ണി ജോ​ണ്‍, ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി പി.​എ​സ്. രാ​ജേ​ഷ് എ​ന്നി​വ​രെ​യാ​ണ് പ്ര​തി​ക​ളാ​ക്കി​യ​ത്.

കി​റ്റ്‌​കോ​യു​ടെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ​യും കൂ​ടി അ​ഴി​മ​തി കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്തി​ട്ടു​ണ്ട്. എ​ഞ്ചി​നീ​യ​ര്‍ എ.​എ​ച്ച്‌. ഭാ​മ, ക​ണ്‍​സ​ള്‍​ട്ട​ന്റ് ജി. ​സ​ന്തോ​ഷ് എ​ന്നി​വ​രെ​യാ​ണ് പ്ര​തി​ചേ​ര്‍​ത്ത​ത്.

palarivattom bridge case
Advertisment