Advertisment

ഇന്നത്തോടെ പാലാരിവട്ടം മേൽപ്പാലത്തിൻ്റെ നിര്‍മ്മാണംപൂര്‍ത്തിയാകും

New Update

കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിൻ്റെ നിർമ്മാണം ഏറെക്കുറെ ഇന്ന് പൂർത്തിയാകും. നാളെ

മുതൽ ഭാര പരിശോധന തുടങ്ങും. നിർമ്മാണം പൂർത്തിയാക്കി മാർച്ച് പത്തിന് പാലം കൈമാറുമെന്നാണ് ഡിഎംആർസി ഈ മാസമാദ്യംഉറപ്പു നൽകിയത്. എന്നാൽ ഇതിനും അഞ്ചു ദിവസം മുൻപേ കൈമാറാനാണ് ഇപ്പോൾ തീരുമാനം.

Advertisment

publive-image

കോൺക്രീറ്റിനു മുകളിൽ എപിപി ഷീറ്റുകൾ ഒട്ടിച്ച് ടാറിംഗ് ഉൾപ്പെടെയുള്ള ജോലികൾ ഇന്ന് രാത്രി പൂർത്തിയാകും. പെയ്ൻറിംഗ് പോലെയുള്ള അവസാന മിനുക്കു പണികൾ ഏതാനും ദിവസത്തിനുള്ളിൽ കഴിയും. ലോഡ് ടെസ്റ്റ്നടത്തി അഞ്ചിനു വൈകിട്ടോടെ പാലം കൈമാറാനാണ് ഡിഎംആർസിയുടെ തീരുമാനം.

അതിനു ശേഷം എപ്പോൾ വേണമെങ്കിലും ഉദ്ഘാടനം നടത്താം. 39 മീറ്റർ നീളമുള്ള രണ്ടു സ്പാനുകളും 22 മീറ്റർ നീളമുള്ള 17 സ്പാനുകളുമാണ് പാലത്തിനുള്ളത്. ഇവയിൽ ഓരോന്നിലാകും വാഹനത്തിൽ നിശ്ചിത അളവിൽ ഭാരം നിറച്ച് പരിശോധന നടത്തുക.നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം കണക്കിലെടുത്ത് അടുത്തയാഴ്ച പാലം ഉദ്ഘാടനം ചെയ്യാനാണ് സർക്കാരിൻ്റെ തീരുമാനം.

palarivattom bridge
Advertisment