New Update
/sathyam/media/post_attachments/fNnA24f0KR0d3poFdb4h.jpg)
മിനസോട്ട: ഒരു മിനിട്ടില്‍ 56 ഇംഗ്ലീഷ് വാക്കുകളുടെ സ്‌പെല്ലിംഗ് തലതിരിച്ച് പറഞ്ഞ് ഗിന്നസ് റെക്കോഡില്‍ ഇടം നേടി പാം ഒന്നന്‍. അമേരിക്കയിലെ മിനസോട്ട സ്വദേശിനിയാണ് ഇവര്‍.
Advertisment
ഒരു മിനിറ്റില്‍ 17 വാക്കുകളുടെ സ്‌പെല്ലിംഗ് തലതിരിച്ചുപറഞ്ഞതിന്റെ റെക്കോഡാണ് പാം തകര്‍ത്തത്. പാമിന്റെ പ്രകടനത്തിന്റെ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് പങ്കുവച്ചിട്ടുണ്ട്.
വാക്കുകളുടെ സ്‌പെല്ലിംഗ് തലതിരിച്ചു പറയുന്നത് തന്റെ ശീലമായിരുന്നുവെന്ന് പാം പറയുന്നു. ഇങ്ങനെയും റെക്കോഡ് സ്വന്തമാക്കാമെന്ന് അറിഞ്ഞത് പിന്നീടാണ്. സ്വന്തം പട്ടണമായ ഹേസ്റ്റിങ്‌സിന്റെ പേര് ഗിന്നസ് പട്ടികയില്‍ ചേര്‍ക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും പാം പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us