നടിയും ടെലിവിഷന്‍ താരവുമായ പമീല ആന്‍ഡേഴ്‌സണ്‍ അഞ്ചാമതും വിവാഹിതയായി....വരന്‍ ജോണ്‍ പീറ്റേഴ്‌സ്

author-image
ഫിലിം ഡസ്ക്
New Update

അമേരിക്കന്‍ നടിയും ടെലിവിഷന്‍ താരവുമായ പമീല ആന്‍ഡേഴ്‌സണ്‍ വിവാഹിതയായി. ഹെയര്‍ ഡ്രസറും നിര്‍മാതാവുമായ ജോണ്‍ പീറ്റേഴ്‌സ് ആണ് വരന്‍. നടിയുടേത് ഇത് അഞ്ചാം വിവാഹമാണ്. കഴിഞ്ഞ 20ന് കാലിഫോര്‍ണിയയിലെ മാലിബുവില്‍ വച്ചായിരുന്നു വിവാഹം. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ബേവാച്ച്‌, സ്‌കൂബീ ഡൂ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നടി പ്രശസ്തയാവുന്നത്.

Advertisment

publive-image

ഡ്രമ്മറായ ടോമി ലീ ആയിരുന്നു പമീലയുടെ ആദ്യ ഭര്‍ത്താവ്. 1995ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ വിവാഹത്തില്‍ പമീലയ്ക്ക് രണ്ട് ആണ്‍മക്കളുണ്ട്. എന്നാല്‍ ആ ബന്ധം അധികം നീണ്ടു നിന്നില്ല. പമീല ലീയ്‌ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയതിനെത്തുടര്‍ന്ന് ലീ ജയിലിലായി.

1998ല്‍ ഇരുവരും വിവാഹമോചിതരായി. അതിനു ശേഷം മാര്‍ക്ക്‌സ് ഷെന്‍കെന്‍ബേര്‍ഗ് എന്ന മോഡലുമായി വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും 2001ല്‍ ഇരുവരും വിവാഹത്തില്‍ നിന്നും പിന്തിരിഞ്ഞു.

തുടര്‍ന്ന് ഗായകനായ കിഡ് റോക്കിനെ വിവാഹം ചെയ്തു. അതും വിവാഹമോചനത്തില്‍ കലാശിച്ചു. റിക്ക് സോളമണ്‍, ഫ്രഞ്ച് ഫുട്‌ബോളര്‍ ആദില്‍ റാമി എന്നിവരും പമീലയുടെ മുന്‍ഭര്‍ത്താക്കന്‍മാരാണ്.

pameela marriage
Advertisment