ശുദ്ധജല വിതരണ പദ്ധതിയുടെ പേരിൽ പണപ്പിരിവ്; വെള്ളിയമാറ്റം പഞ്ചായത്തു ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ചു കർഷക കോൺഗ്രസ് മണ്ഡലം ഏകദിന സത്യാഗ്രഹം നടത്തി

ന്യൂസ് ബ്യൂറോ, ഇടുക്കി
Monday, August 3, 2020

ഇടുക്കി: ശുദ്ധജല വിതരണ പദ്ധതിയുടെ പേരിൽ പണപ്പിരിവ് നടത്തുന്ന വെള്ളിയമാറ്റം പഞ്ചായത്തു ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ചു കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് കുറുംതോട്ടിക്കൽ ഏകദിന സത്യാഗ്രഹം നടത്തി.

ഡി.സി.സി. സെക്രട്ടറി എൻ.ഐ.ബെന്നി ഉൽഘാടനം ചെയ്‌തു.മനോജ് കോക്കാട്ട്,ബിന്ദു സാബു,ഈ.കെ.ഉമ്മർ,ജീസൻ കിഴക്കേക്കുന്നേൽ,സോണി കിഴക്കേക്കര,മോഹനൻ വെട്ടുകല്ലേൽ,ദീപക് കാണ്ടാവനം തുടങ്ങിയവർ പ്രസംഗിച്ചു.

സമാപന സമ്മേളനം യു.ഡി. എഫ് നിയോജകമണ്ഡലം ചെയർമാൻ ജോണ് നെടിയപാല ഉൽഘാടനം ചെയ്തു.

×