Advertisment

കൈയ്യില്‍ കിട്ടിയതും പോയി, മഹാരാഷ്ട്രയില്‍ ബിജെപി പിളര്‍പ്പിലേക്ക് ? പങ്കജ് മുണ്ടേക്കൊപ്പം 12 എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു !

New Update

publive-image

Advertisment

മുംബൈ ∙ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം കൈവിട്ടുപോയ പിന്നാലെ ബിജെപി പിളര്‍പ്പിലേക്ക് എന്ന് സൂചന .

മുതിര്‍ന്ന നേതാക്കളായ ഏക്‌നാഥ് ഖഡ്‌സെയും പങ്കജ മുണ്ടെയും പാര്‍ട്ടിയില്‍ ഉയര്‍ത്തിയ കലാപങ്ങള്‍ നിയന്ത്രിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മറ്റു നേതാക്കളുമെങ്കിലും പരിഹാരം അകലെയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത് .

ശിവസേനയുമായി ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതിരുന്നതും സേനയെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിച്ചതും ഫഡ്‌നാവിസ് വിഭാഗത്തിന്റെ പിടിവാശി മൂലമാണെന്നു മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു.

ഇതിനിടെയാണ് മുണ്ടേക്കൊപ്പം 12 എം എല്‍ എ മാര്‍ ഉള്‍പ്പെടെ പാര്‍ട്ടി വിടുന്നു എന്ന വാര്‍ത്തകളും പുറത്തുവരുന്നത്. ബിജെപി നേതൃയോഗത്തിന് മണിക്കൂറുകള്‍ മുമ്പ് എകനാഥ് ഖഡ്‌സെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയതും ബിജെപിയെ അമ്പരപ്പിച്ചിട്ടുണ്ട്‌.

ഇന്നലെ നടന്ന ബിജെപി നേതൃയോഗത്തില്‍നിന്നു പങ്കജ മുണ്ടെ വിട്ടുനിന്നു. നാളെ സംഘടിപ്പിച്ചിരിക്കുന്ന അനുഭാവികളുടെ റാലിയില്‍ പങ്കജ ഭാവി പരിപാടി വ്യക്തമാക്കുമെന്നാണു സൂചന.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്ന വാട്‌സാപ്പ് ഡിപിയും ട്വിറ്റര്‍ ബയോയും പങ്കജ നീക്കം ചെയ്തിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മുന്‍കൂട്ടി അറിയിച്ച ശേഷമാണ് പങ്കജ യോഗത്തില്‍ നിന്നു വിട്ടുനിന്നതെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിന്റെ വിശദീകരണം.

maharashtra
Advertisment