പപ്പായ നന്നായി വളര്‍ന്നു കായ്കള്‍ ഉണ്ടാകാന്‍ ചില വഴികള്‍

Sunday, February 14, 2021

മലയാളിക്ക് ഏറെ പ്രിയപ്പെട്ട പഴമാണ് പപ്പായ. നിരവധി ഔഷധ ഗുണങ്ങള്‍ ഉള്ള പപ്പായ വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ തൊടിയില്‍ വളര്‍ന്നു കൊള്ളും. പപ്പായി നന്നായി വളര്‍ന്നു കായ്കള്‍ ഉണ്ടാകാനുള്ള പരിചരണ മുറകള്‍ നോക്കാം.

നന്നായി മൂത്തു പഴുത്ത പപ്പായയില്‍ നിന്നുവേണം വിത്തെടുക്കാന്‍.ഈ വിത്ത് ചാരത്തില്‍ കലര്‍ത്തി ഉണക്കിയെടുത്ത ശേഷം നടണം.വിത്ത് ഒരു കവറില്‍ നട്ട് മൂന്നു മാസം പ്രായമായ ശേഷം പറിച്ചു നട്ടാല്‍ മതി.

കുമ്മായം, ഉണക്കച്ചാണകം, ജൈവവളം എന്നിവ അടിവളമായി ചേര്‍ത്തുവേണം തൈ നടാന്‍. കൂടുതല്‍ തൈകള്‍ നടുകയാണെങ്കില്‍ രണ്ട് മീറ്റര്‍ അകലത്തില്‍ വേണം.തൈ നട്ടാല്‍ എല്ലാ ദിവസവും നനച്ചു കൊടുക്കണം.

എന്നാല്‍ തടത്തില്‍ വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കരുത്.എല്ലാ മാസവും വളപ്രയോഗം നടത്തണം. വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, ചാണകം എന്നിവയില്‍ ഏതെങ്കിലും ചെടിക്ക് നല്‍കണം.

×