Advertisment

പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം; പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 വിഭാഗത്തിൽ സിംഘ്‌രാജ് അധാന വെങ്കലം നേടി

New Update

publive-image

Advertisment

ടോക്കിയോ: പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 വിഭാഗത്തിൽ സിംഘ്‌രാജ് അധാന വെങ്കലം നേടി. 216.8 ആണ് സ്കോർ. ഇതോടെ ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നില 8 ആയി.

ഒപ്പം മത്സരിച്ച ഇന്ത്യയുടെ തന്നെ മനീഷ് നർവാൾ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചൈനീസ് താരങ്ങൾക്കാണ് വെള്ളിയും വെങ്കലവും. യോഗ്യതാ റൗണ്ടിൽ സിംഘ്‌രാജ് ആറാമതും മനീഷ് ഒന്നാമതുമായിരുന്നു.

അതേസമയം, പാരാലിമ്പിക്സിൽ ഇന്നലെ ഇന്ത്യ 5 മെഡലുകൾ നേടിയിരുന്നു. 2 സ്വർണം ഉൾപ്പെടെ 5 മെഡലുകളാണ് ഇന്ത്യ ഇന്നലെ വിവിധ ഇനങ്ങളിൽ നിന്നായി സ്വന്തമാക്കിയത്. ഷൂട്ടിംഗ്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ എന്നീ മത്സരങ്ങളിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം.

പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിം​ഗ് എസ്എച്ച്-1 വിഭാ​ഗത്തിൽ സ്വർണം കരസ്ഥമാക്കിയ അവനി ലെഖാരയാണ് ഇന്ന് ഇന്ത്യയുടെ മെഡൽ വേട്ട ആരംഭിച്ചത്. ലോക റെക്കോർഡ് ഭേദിച്ചാണ് അവനി ലെഖാര സ്വർണനേട്ടം സ്വന്തമാക്കിയത്. ഈ ഇനത്തിൽ ഇന്ത്യയുടെ ആദ്യ പാരാലിമ്പിക്സ് മെഡൽ ആണിത്.

sports news
Advertisment