അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ കാന്റീനുകളില്‍ നിന്ന് ആയിരത്തിലധികം ഉത്പന്നങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവ് പിന്‍വലിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, June 1, 2020

ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളമുള്ള കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ കാന്റീനുകളില്‍ നിന്ന് 1026 ഉൽപ്പന്നങ്ങൾ നിരോധിച്ച് ഉത്തരവിറക്കി മണിക്കൂറുകൾക്കുള്ളിൽ ഉത്തരവ് പിന്‍വലിച്ച് കേന്ദ്രസർക്കാർ.

മേക്ക് ഇൻ ഇന്ത്യയും ഇന്ത്യൻ നിർമിത ഉൽപന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾ അർധസൈനിക വിഭാഗങ്ങളുടെ കാന്റീനിൽ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്.

എന്നാല്‍ മന്ത്രാലയത്തെ അറിയിക്കാതെയാണ് ഉത്തരവിറക്കിയതെന്നും ഈ ഉദ്യോഗസ്ഥനെതിരെ നടപടി സ്ഥീകരിക്കുമെന്നും മന്ത്രാലയത്തെത്തിലെ മുതിര്‍ന്ന ഉദ്യോസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

×