Advertisment

പാറശ്ശാലയില്‍ കിണർ കുഴിക്കുകയായിരുന്ന തൊഴിലാളിയെ കല്ലിട്ട് കൊല്ലാന്‍ ശ്രമം; 30 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് കല്ലെടുത്തിട്ട് സുഹൃത്ത് ഓടി

New Update

തിരുവനന്തപുരം:  പാറശ്ശാലയില്‍ കിണർ കുഴിക്കുകയായിരുന്ന തൊഴിലാളിയുടെ തലയിൽ സുഹൃത്ത് കല്ലിട്ട് കൊല്ലാൻ ശ്രമിച്ചതായി പരാതി. പരിക്കേറ്റ ഉദയൻകുളങ്ങര സ്വദേശി സാബു എന്ന ഷൈൻ കുമാറിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സുഹൃത്തായ ബിനു കല്ലെടുത്തിട്ടു എന്നാണ് ആരോപണം . ഫയർഫോഴ്സ് എത്തിയാണ് സാബുവിനെ രക്ഷിച്ചത്.

Advertisment

publive-image

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വിജയകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള കിണറിലായിരുന്നു ഷൈൻകുമാർ ജോലി ചെയ്തിരുന്നത്. ഈ സമയത്ത് ഷൈനിന്റെ സുഹൃത്തായ ബിനു 30 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് കല്ലെടുത്തിട്ട് ഓടി രക്ഷപ്പെട്ടു എന്നാണ് പരാതി.

സാബുവും ബിനുവും നേരത്തെ ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു. കൂലിത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്നമാണ് പ്രകോപനത്തിന് പിന്നിലെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.

murder attempt
Advertisment