New Update
/sathyam/media/post_attachments/ksmLi4x4GbAxZP5zou2U.jpg)
കണ്ണൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പറശ്ശിനി മടപ്പുരയില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. പത്തുദിവസത്തേക്കാണ് ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പറശ്ശിനി മടപ്പുരയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കടകളും അടച്ചിടും.
Advertisment
ആന്തൂര്‍ നഗരസഭയില്‍ പറശ്ശിനി മടപ്പുര സ്ഥിതി ചെയ്യുന്ന പ്രദേശത്തും തൊട്ടടുത്തുള്ള വാര്‍ഡുകളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. ഇത് കണക്കിലെടുത്തതാണ് നാളെ മുതല്‍ ഭക്തരെ മടപ്പുരയില്‍ പ്രവേശിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്. പത്തുദിവസത്തേക്കാണ് നിയന്ത്രണം.
മഹാമാരിയുടെ തുടക്കത്തിലും സമാനമായി മടപ്പുരയില്‍ ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല. അന്ന് ചടങ്ങുകള്‍ മാത്രമാണ് നടന്നത്. സമാനമായ രീതിയില്‍ ചടങ്ങുകള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ നടക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us