വര്‍ക്ക്ഷോപ്പില്‍ നിന്നു ആക്രി സാധനങ്ങള്‍ മോഷ്ട്ടിച്ചെന്ന് ആരോപിച്ച് വീട്ടമ്മയെ നടുറോഡില്‍ മര്‍ദ്ദിച്ച് വര്‍ക്ക്‌ഷോപ്പ് ഉടമ; സംഭവം കൊല്ലത്ത്‌

ന്യൂസ് ബ്യൂറോ, കൊല്ലം
Thursday, January 21, 2021

കൊല്ലം : പരവൂരില്‍ ഹൃദ്രോഗിയായ വീട്ടമ്മയ്ക്ക് നേരെ ആക്രമണം. ഇരുമ്പ് മോഷ്ട്ടിച്ചെന്ന് ആരോപിച്ച് അയല്‍വാസിയായ വര്‍ക്ക്ഷോപ്പ് ഉടമയാണ് മര്‍ദിച്ചത്. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

വര്‍ക്ക്ഷോപ്പില്‍ നിന്നു ആക്രി സാധനങ്ങള്‍ മോഷ്ട്ടിച്ചെന്ന് ആരോപിച്ചാണ് വീട്ടമ്മയെ നടുറോഡില്‍ വെച്ചു ഇങ്ങനെ മര്‍ദിച്ചത്. ഇരുമ്പ് വടികൊണ്ട് അടിക്കുന്നതും തൊഴിക്കുന്നതുമൊക്കെ ദൃശ്യങ്ങളില്‍ കാണാം. റോഡില്‍ അബോധാവസ്ഥയില്‍ കിടന്ന പുത്തന്‍കുളം സ്വദേശി പ്രസന്നയെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ബന്ധുവായ പ്രദീപും കൂട്ടുകാരുമാണ് മര്‍ദിച്ചതെന്നാണ് വീട്ടമ്മയുടെ മൊഴി. പ്രസന്ന രണ്ടു തവണ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവും കിടപ്പ് രോഗിയാണ്.

×