പാരിസ്: തീപിടിച്ച കെട്ടിടത്തില്‍ നിന്നു രക്ഷപെടാനായി കുട്ടി സഹോദരങ്ങള്‍ മൂന്നാം നിലയില്‍ നിന്ന് 40 അടി താഴ്ച്ചയിലേക്ക് എടുത്തുചാടി. പാരീസിലാണ് സംഭവം .മൂന്നും പത്തും വയസ്സ് പ്രായമുള്ള കുട്ടികളാണ് രക്ഷാ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം കെട്ടിടത്തില്‍ നിന്നു ചാടിയത്. കുട്ടികള്‍ സുരക്ഷിതരാണെനെന്നാണ് റിപ്പോര്‍ട്ട്.
/sathyam/media/post_attachments/NChsfCCHUQ9WZdj9OPsc.gif)
താഴേക്കെത്തിയ കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ പരുക്കുകളേല്‍ക്കാതെ പിടിച്ചെടുക്കുകയായിരുന്നു. രണ്ടുപേര്‍ക്കും പുക ശ്വസിച്ചതിന്റെ പ്രശ്‌നങ്ങളുണ്ട്. മറ്റ് പരിക്കുകളൊന്നുമില്ല.
#COVID19#accident#grenoble ( Ce mardi il a y’a quelques heures dans l’après midi 2 enfants ont sauté par la fenêtre rattraper par les habitants ❤️🙏 pic.twitter.com/xzIYpL4b3Y
— oumse-dia (@oumsedia69) July 21, 2020
കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ഗ്രെനോബിള്‍ നഗരത്തിലാണ് സംഭവം ഉണ്ടായത്. കുട്ടികളുടെ രക്ഷിതാക്കള്‍ ഇവരെ വീടിനകത്തു നിര്‍ത്തി വാതില്‍ അടച്ചുവെന്നാണു വിവരം. കെട്ടിടത്തില്‍ തീ പടര്‍ന്നതോടെ ഇരുവരും ജനല്‍ വഴി പുറത്തേക്കു ചാടുകയായിരുന്നു. അതേ സമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപ്പാര്‍ട്ട്‌മെന്റിനു സമീപത്തു താമസിക്കുന്ന ഒരാളാണ് വീഡിയോ പകര്‍ത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us