ഡാൻസ് ചെയ്യൂ… ഒളിമ്പിക്‌സിൽ മെഡൽ നേടൂ !!

New Update

publive-image

അതെ… 2024 പാരീസ് ഒളിമ്പിക്‌സിൽ ഒരു മത്സര ഇനമായി ബ്രേക്ക് ഡാൻസും ഉൾപ്പെടുത്തിയിരിക്കുന്ന വാർത്ത യുവാക്കൾക്ക് വലിയ ആവേശം പകരുന്നതാണ്. നിങ്ങൾക്ക് ബ്രേക്ക് ഡാൻസ് അറിയാമെങ്കിൽ പാരീസ് ഒളിമ്പിക്സിലേക്കുള്ള ടിക്കറ്റ് ഇനി അനായാസം കരസ്ഥമാക്കാം. രാജ്യത്തെ പ്രതിനിധീകരിക്കാം. ഒപ്പം മെഡലുകളും കരസ്ഥമാക്കാം.

Advertisment

publive-image

ഇതുവരെ നൃത്തശ്രേണിയിൽ ഉൾപ്പെട്ടിരുന്ന ബ്രേക്കിംഗ് ഡാൻസ് ഇതോടെ സ്പോർട്ട്സ് ഐറ്റമായി മാറുകയാണ്. യുവതലമുറയെ ആകർഷിക്കാനും കോവിഡ് കാലത്തിനുശേഷം ഫിറ്റ്നസ് ഉറപ്പാക്കാനും വേണ്ടിയാണ് അന്താരാഷ്ട്ര ഒളിമ്പിക്ക് അസോസിയേഷൻ (IOC) ഈ നീക്കം നടത്തിയിരിക്കുന്നത്.

publive-image

ഒളിമ്പിക്‌സിൽ ബ്രേക്ക് ഡാൻസിന് 'ബ്രേക്കിംഗ്' എന്നാകും പേര്. 1970 കളിൽ അമേരിക്കയിൽ ഉദയം പൂണ്ട ബ്രേക്ക് ഡാൻസിന് ബ്രേക്കിംഗ് എന്നായിരുന്നു അന്ന് പേരിട്ടിരുന്നത്.

paris olympics 2024
Advertisment