/sathyam/media/post_attachments/2EUU2un5viZQ8UQEjKxJ.jpg)
ദില്ലി:കോവിഡ് കാലത്ത് ഓക്സിജൻ ക്ഷാമം മൂലം മരണങ്ങളുണ്ടായതിനെ രൂക്ഷമായി വിമർശിച്ച് പാർലമെന്‍ററി സമിതി.ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അലംഭാവം .ഓക്സിജൻ ക്ഷാമം മൂലം മരിച്ചത് എത്ര പേരെന്ന് ആരോഗ്യ മന്ത്രാലയം പഠിക്കണം .ഓക്സിജൻ ലഭിക്കാതെ മരിച്ചവരുടെ കണക്ക് എടുക്കണമെന്നും , കൃത്യമായ സഹായ ധനം നൽകണം എന്നും കമ്മിറ്റി ശുപാർശ ചെയ്തു.ആരോഗ്യ കുടുംബക്ഷേമ കാര്യങ്ങൾക്കുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെതാണ് ശുപാർശ.എസ് പി അംഗം രാം ഗോപാൽ യാദവ് അധ്യക്ഷനായ സമിതിയുടെതാണ് റിപ്പോർട്ട്.
കൊവിഡ് 19-മായുള്ള പോരാട്ടം ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഓരോ 44 സെക്കൻഡിലും കൊവിഡ് മരണം സംഭവിക്കുന്നുണ്ടെന്ന് പറയുകയാണ് ഇപ്പോള്‍ ലോകാരോ​ഗ്യസംഘടന. ഈ വൈറസ് അത്ര പെട്ടെന്നൊന്നും ഇല്ലാതാകില്ലെന്നും ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറയുന്നു.
കൊവിഡ് നിരക്കുകളും മരണവും റിപ്പോർട്ട് ചെയ്യുന്നതിൽ ആ​ഗോളതലത്തിൽ ഇടിവ് തുടരുന്നുണ്ട്. അതു വളരെ പ്രതീക്ഷാവഹമാണ്. എന്നാൽ ആ നില തുടരുമെന്ന് പറയാനാവില്ല. പ്രതിവാര കൊവിഡ് നിരക്കുകൾ ഫെബ്രുവരി മുതൽ എൺപതു ശതമാനത്തോളം കുറവു രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ആഴ്ച്ച മുതൽ ഓരോ 44 സെക്കൻഡിലും കൊവിഡ് മൂലം ഒരു മരണമെങ്കിലും സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
'മഹാമാരി ഇനിയും അവസാനിച്ചിട്ടില്ലെന്ന് താൻ ഇടയ്ക്കിടെ പറയുന്നത് പലർക്കും മടുക്കുന്നുണ്ടാവും. പക്ഷേ അതവസാനിക്കും വരെ താൻ പറഞ്ഞുകൊണ്ടേയിരിക്കും. ഈ വൈറസ് അത്ര എളുപ്പത്തിൽ വിട്ടുപോവില്ല'- ടെഡ്രോസ് അഥാനോം പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us