പാര്‍ലമെന്‍റിലെ ഭൂരിപക്ഷം രാജ്യത്തിന്‍റെ ഘടനയെ തകര്‍ക്കാനുള്ള അവകാശമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കമല്‍ഹാസന്‍. നിലവിലെ ദുര്‍ഭരണം അവസാനിക്കുന്നതുവരെ തന്‍റെ പോരാട്ടം തുടരുമെന്നും കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് കമലിന്‍റെ പ്രതികരണം.
/sathyam/media/post_attachments/Mzl70LM6UCszkfuYEa9X.jpg)
'ഇതാണ് സമയം, പാര്‍ലമെന്‍റിലെ ഭൂരിപക്ഷം എന്‍റെ രാജ്യത്തിന്‍റെ ഘടനയെ നശിപ്പിക്കാനുള്ള അവകാശമല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന് ശേഷം അവരുടെ അടുത്ത ആശയം ദേശീയ പൗരത്വ രജിസ്റ്റര്‍ ആണ്.
രേഖീയമായ തെളിവുകളുടെയോ അതിന്‍റെ അഭാവത്തിന്‍റെയോ അടിസ്ഥാനത്തില്‍ ഒരാളുടെ പാരമ്പര്യത്തെ നിഷേധിക്കാനാവില്ല. ഈ ദുര്‍ഭരണം തീരുംവരെ എന്‍റെ പോരാട്ടം അവസാനിക്കില്ലെന്ന് കമല്‍ ഹാസന്‍ കുറിച്ചു.