തത്സമയ ചാനല്‍ ചര്‍ച്ചയ്ക്കിടെ സെറ്റ് തകര്‍ന്നുവീണു; അവതാരകന് പരിക്ക്; വീഡിയോ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, March 11, 2021

ത്സമയ ചാനല്‍ ചര്‍ച്ചയ്ക്കിടെ സെറ്റ് തകര്‍ന്നുവീണ് അവതാരകന് പരിക്ക്. കൊളംബിയയിലാണ് സംഭവം നടന്നത്. ഇഎസ്പിഎന്‍ ചാനലിലെ ചര്‍ച്ചയ്ക്കിടയിലാണ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടിരുന്ന കാര്‍ലോസ് ഒര്‍ഡുസിന്റെ മേല്‍ സെറ്റിന്റെ ഒരു ഭാഗം പതിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

കാര്‍ലോസിന് ഗുരുതരമായ പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സാരമായ പരിക്ക് പറ്റിയില്ലെന്നും സുഖം പ്രാപിക്കുന്നുവെന്നും കാര്‍ലോസ് ട്വിറ്ററില്‍ കുറിച്ചു. കാര്യമായ പ്രശ്‌നങ്ങളില്ലെന്നും മൂക്കിന് ചതവും മുറിവും മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം കുറിച്ചു.

×