അവധിയിൽ പോയവര്‍ക്ക് സെപ്തംബര്‍ 15 മുതല്‍ സൗദിയിലേക്ക് പ്രവേശിക്കാം. ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രഖ്യാപനം, ജനുവരി ഒന്നിന് ശേഷം മാത്രമേ രാജ്യത്തിന്റെ അതിർത്തികൾ പൂർണ്ണമായി തുറക്കും.

author-image
admin
Updated On
New Update

റിയാദ് :  കോവിഡ് ലോക്ഡൗണിനെ തുടർന്ന് സൗദിയിൽ നിന്നും അവധിയിൽ പോയി വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് ഏറെ ആശ്വാസം നൽകി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം. സൗദിയിൽ നിന്നും അവധിയിൽ പോയി നാട്ടിൽ റീ എന്‍ട്രിയില്‍ കഴിയുന്ന വിദേശികള്‍ക്കും ആശ്രിതര്‍ക്കും സൗദിയിലേക്ക് തിരിച്ചു വരാം. സെപ്തംബര്‍ 15ന് ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ സൗദിയിലേക്ക് പ്രവേശിക്കാനാകുമെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയത്.

Advertisment

publive-image

തൊഴില്‍ വിസ, സന്ദര്‍ശക വിസ, റീ എന്‍ട്രി, തുടങ്ങി എല്ലാതരം വിസയിലുള്ളവര്‍ക്കും സെപ്റ്റംബർ 15 മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാം. കോവിഡ് രോഗമില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ഉള്ളവർക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതിയുള്ളത്. ഇത് തെളിയിക്കുന്നതിനായി യാത്രക്ക് 48 മണിക്കൂറിന് മുമ്പ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് കോവിഡ് ടെസ്റ്റ് നടത്തണം.

ഇപ്പോൾ ഭാഗികമായി മാത്രമേ അതിർത്തികൾ തുറക്കുകയുള്ളൂ. ജനുവരി ഒന്നിന് ശേഷം മാത്രമേ രാജ്യത്തിന്റെ അതിർത്തികൾ പൂർണ്ണമായി തുറക്കുകയുള്ളൂ. ഇത് സംബന്ധമായ കൃത്യമായ പ്രഖ്യാപനം ഡിസംബർ ആദ്യം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സൗദിയിൽ താമസ രേഖയുള്ള വിദേശികൾ, അവരുടെ ആശ്രിതർ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, വിദേശത്ത് അടിയന്തിര ചികിത്സ ആവശ്യമുള്ളവർ, സൗദിക്ക് വെളിയിൽ അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചവർ, സൗദിക്ക് പുറത്തെ കമ്പനികളിൽ ജോലി ചെയ്യുന്നവർ, സർക്കാർ സർവീസിൽ ഉള്ളവർ, സൈനികർ, ഔദ്യോഗിക ജോലിയിൽ ഉള്ളവർ, നയതന്ത്ര കാര്യാലയങ്ങളിൽ ജോലി ചെയ്യുന്നവർ, വ്യാപാര ആവശ്യത്തിന് പുറത്ത് പോകുന്നവർ എന്നിവർക്കാണ് അതിർത്തികൾ ഭാഗികമായി തുറക്കുന്ന വേളയിൽ സൗദിയിൽ നിന്ന് പുറത്തേക്ക് പോകാനും സൗദിയിലേക്ക് തിരിച്ചു വരാനും അനുമതി ഉണ്ടായിരിക്കുകയുള്ളൂ.

കോവിഡ് രോഗബാധ രൂക്ഷമായ രാജ്യങ്ങളിൽ നിന്നുള്ളവരുടെ തിരിച്ചു വരവിനുള്ള അനുമതി സംബന്ധിച്ച തീരുമാനം ഇത് സംബന്ധിച്ച സമിതിയാണ് എടുക്കുകയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഉംറ തീർത്ഥാടനം ഘട്ടം ഘട്ടമായി മാത്രമേ ആരംഭിക്കുകയുള്ളൂ. ചില രാജ്യങ്ങളിൽ കോവിഡ് രണ്ടാം ഘട്ടം ആരംഭിക്കുകയും മറ്റു ചില രാജ്യങ്ങളിൽ രോഗ വ്യാപനം രൂക്ഷമാവുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

Advertisment