കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നില്‍ സിപിഐഎം; പത്താം പ്രതി

New Update

publive-image

Advertisment

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം- സിപിഐ നേതൃത്വങ്ങള്‍ക്കെതിരെ പത്താം പ്രതി ലളിതകുമാരന്‍. ബാങ്കിലെ കൃത്രിമങ്ങള്‍ ബോര്‍ഡ് മെമ്പര്‍മാര്‍ അറിഞ്ഞിരുന്നില്ല.സെക്രട്ടറി സുനില്‍കുമാറാണ് മുഴുവന്‍ കൃത്രിമവും കാണിച്ചത്. സുനില്‍കുമാര്‍ ഒറ്റയ്ക്ക് അത് ചെയ്യില്ല. പിന്നില്‍ പാര്‍ട്ടിക്കാരുടെ ഇടപെടല്‍ ഉണ്ട്. സിപിഐഎം നേതാക്കളുമായി മുന്‍ ബാങ്ക് സെക്രട്ടറി സുനില്‍കുമാറിന് അടുത്ത ബന്ധം.

ബോര്‍ഡ് മീറ്റിംഗിന് സെക്കന്‍ഡുകള്‍ക്ക് മുന്‍പ് മാത്രമാണ് മിനിറ്റ്സ് ബുക്ക് വന്നിരുന്നത്. സമയം തികയില്ലെന്ന പേരില്‍ തീരുമാനങ്ങള്‍ ഒപ്പിട്ടു വാങ്ങുകയായിരുന്നു രീതി. അതില്‍ എന്തൊക്കെ എഴുതിചേര്‍ത്തുവെന്ന് അറിഞ്ഞിരുന്നില്ല. ക്രൈംബ്രാഞ്ച് മിനിറ്റ്സ് ബുക്ക് കാണിക്കുമ്പോഴാണ് കാര്യങ്ങള്‍ അറിയുന്നതെന്ന് ലളിതകുമാരന്‍ പറഞ്ഞു.  സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ.ചന്ദ്രനാണ് സുനില്‍കുമാറിന് പിന്നിൽ. ബാങ്കിന്റെ കാര്യങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. ബാങ്ക് നിയന്ത്രിച്ചിരുന്നത് സി.കെ.ചന്ദ്രന്‍. ഇക്കാര്യം എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

സി.കെ.ചന്ദ്രനോട് തട്ടിപ്പിന്റെ കാര്യം പറഞ്ഞിരുന്നു. അത് ഗൗരവത്തോടെ പരിഗണിച്ചില്ല. സിപിഐ നേതാക്കളുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയിരുന്നു. എന്നാൽ നേതൃത്വം വേണ്ടതായ പിന്തുണ തന്നില്ല. സെക്രട്ടറി സുനില്‍കുമാറിനും ബിജുകരീമിനും പരോക്ഷ പിന്തുണ നല്‍കുകയാണുണ്ടായതെന്ന് ലളിതകുമാരന്‍ വിശദീകരിച്ചു.

Advertisment