കേരളം

പരുമലയില്‍ ആരോഗ്യപ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ച അംബുലൻസ് ഡ്രൈവർ പിടിയിൽ

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Sunday, September 5, 2021

പത്തനംതിട്ട: പരുമലയില്‍  വഴി ചോദിക്കാനെന്ന പേരിലെത്തി ആരോഗ്യപ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ച അംബുലൻസ് ഡ്രൈവർ പിടിയിൽ. ഓച്ചിറ സ്വദേശി ഷിനിത്ത് ആണ് പിടിയിലായത്. സ്വകാര്യ ആശുപത്രിയിലെ താൽക്കാലിക ഡ്രൈവറാണ് ഷിനിത്ത്. വഴി ചോദിക്കാനെന്ന പേരിലെത്തി യുവാവ് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.

×