/sathyam/media/post_attachments/qrB8BSf9bfpHQO9UhYna.jpg)
തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ മാപ്പ് ചോദിച്ചുകൊണ്ടുള്ള റാപ്പര്‍ വേടന്‍റെ (ഹിരണ്‍ദാസ് മുരളി) പോസ്റ്റില്‍ ലൈക്ക് അടിച്ചതില്‍ മാപ്പ് പറഞ്ഞ് നടി പാര്‍വ്വതി. മീ റ്റൂ ആരോപണ വിധേയനായ വേടന്‍റെ മാപ്പ് പറച്ചിലിന് ലൈക്ക് അടിച്ച പാര്‍വ്വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍വ്വതിയുടെ ഖേദപ്രകടനം.
ആരോപണ വിധേയനായ ഗായകന്‍ വേടന് എതിരെ ധൈര്യപൂര്‍വം സംസാരിച്ച, അതിജീവിച്ചരോട് ആത്മാര്‍ഥമായി മാപ്പ് അപേക്ഷിക്കുന്നെന്ന് പാര്‍വതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു. സ്വന്തം തെറ്റാണെന്ന് അംഗീകരിക്കാന്‍ പോലും തയ്യാറാകാത്ത നിരവധി പുരുഷന്മാരുണ്ടെന്ന ചിന്തയിലാണ് വേടന്റെ പോസ്റ്റ് ലൈക്ക് ചെയ്തത്.
ആഘോഷിക്കപ്പെടേണ്ട ഒന്നല്ല അതെന്ന കൃത്യമായ ബോധ്യം തനിക്കുണ്ട്. ക്ഷമാപണം ആത്മാര്‍ഥതോടെയുള്ളതല്ലെന്ന് ചില അതിജീവിതര്‍ അറിയിച്ചതിനു പിന്നാലെ ലൈക്ക് ചെയ്തത് താന്‍ നീക്കം ചെയ്‌തെന്നും പാര്‍വതി പറയുന്നു. അതിജീവിച്ചവര്‍ക്കൊപ്പം മാത്രമേ താന്‍ നിലകൊള്ളൂവെന്നും പാര്‍വതി വ്യക്തമാക്കുന്നുണ്ട്.