‘ഈ സമയത്ത് ഉപയോഗിക്കേണ്ട ഭാഷ ഇതല്ല, പക്ഷെ അത് ഉപയോഗിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്; തൃശൂര്‍ പൂരം വേണ്ടെന്ന് പറയൂ’; കൊവിഡ് സമയത്ത് കുറച്ച് മാനുഷിക പരിഗണന ആവശ്യമെന്ന് പാര്‍വ്വതി തിരുവോത്ത്

author-image
ഫിലിം ഡസ്ക്
New Update

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം വേണ്ടെന്ന അഭിപ്രായവുമായി നടി പാര്‍വ്വതി തിരുവോത്ത്. കൊവിഡിന്റെ രണ്ടാം വരവിലെങ്കിലും അല്‍പം മാനുഷിക പരിഗണന നല്ലതാണെന്നാണ് താരം പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വ്വതി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസയുടെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പാര്‍വ്വതി ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

publive-image

‘ആരുടെ ഉത്സവമാണ് പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരാര ആണുങ്ങളുടെ മാത്രം. കൊവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും രോഗമുണ്ടാവുകയാണ് ഈ ആഘോഷം കൊണ്ട് ഉണ്ടാവാന്‍ പോകുന്നത്.’ എന്നാണ് ഷാഹിന നഫീസ പറഞ്ഞത്. ഇതില്‍ താന്‍ യോചിക്കുന്നുണ്ടെന്നും ഇവിടെ പറയേണ്ട യഥാര്‍ത്ഥ ഭാഷ എനിക്ക് പറയാനാവുന്നില്ലെന്നും പാര്‍വ്വതി സ്റ്റോറിയില്‍ പറയുന്നു.

‘ഈ സമയത്ത് ഉപയോഗിക്കേണ്ട ഭാഷ ഇതല്ല, പക്ഷെ അത് ഉപയോഗിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞത് മനസിലായെന്ന് കരുതുന്നു. കൊവിഡിന്റെ രണ്ടാം വരവാണ്. തൃശൂര്‍ പൂരം നമുക്ക് വേണ്ടെന്ന് വെക്കാം. ഇപ്പോഴെങ്കിലും അല്‍പം മാനുഷിക പരിഗണന കാണിക്കുന്നത് നല്ലതാണ്’

parvathy thiruvoth parvathy thiruvoth speaks
Advertisment