വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് താന്‍ കൊവിഡ് പോസിറ്റീവാണെന്ന് വെളിപ്പെടുത്തി യാത്രക്കാരന്‍; ഡല്‍ഹിയില്‍ സംഭവിച്ചത്‌

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, March 5, 2021

ന്യൂഡല്‍ഹി: വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് താന്‍ കൊവിഡ് പോസിറ്റീവാണെന്ന് യാത്രക്കാരന്റെ വെളിപ്പെടുത്തല്‍. ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് പൂനെയിലേക്ക് ടോക്ക് ഓഫിനൊരുങ്ങിയ ഇന്‍ഡിഗോ 6ഇ-286 വിമാനത്തിലാണ് സംഭവം.

പൈലറ്റ് വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ വിമാനം തിരിച്ചുവിളിച്ചു. താന്‍ കൊവിഡ് പോസിറ്റീവാണെന്ന് തെളിയിക്കുന്ന രേഖകളടക്കം കൈമാറിയതോടെ കാബിന്‍ ക്രൂവും യാത്രക്കാരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

ഇയാളെ തുടര്‍ന്ന് ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിമാനം അണുവിമുക്തമാക്കിയതിന് ശേഷമാണ് ടേക്ക് ഓഫിന് തയ്യാറായത്.

×