Advertisment

കൊല്ലം സ്വദേശിനിയുമായി സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് ന​ഗ്ന​​ദൃശ്യങ്ങൾ റെക്കോഡ് ചെയ്തു; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു

New Update

കൊല്ലം; യുവതിയുടെ ന​ഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച പത്തനംതിട്ട റാന്നി നെല്ലിക്കമൺ ചെറിയമൂഴി തടത്തിൽ വീട്ടിൽ രാജേഷ്കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം സ്വദേശിനിയുമായി സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച യുവാവ് ന​ഗ്ന​​ദൃശ്യങ്ങൾ റെക്കോഡ് ചെയ്യുകയായിരുന്നു.

Advertisment

publive-image

വ്യാജ ഫെയ്സ്ബുക് അക്കൗണ്ടിലൂടെയാണ് ഇയാൾ യുവതിയുമായി സൗഹൃദത്തിലായത്. തുടർന്നു യുവതിയുടെ വിശ്വാസം പിടിച്ചു പറ്റിയ ഇയാൾ സമൂഹമാധ്യമത്തിലെ ചാറ്റിലൂടെ നിർബന്ധിച്ചു നഗ്നത പ്രദർശിപ്പിച്ചു.

യുവതിയുടെ നഗ്നദൃശ്യങ്ങൾ ഇയാൾ തന്റെ ഫോണിൽ റിക്കോർഡ് ചെയ്യുകയും ചെയ്തു. യുവതിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് വ്യാജ അക്കൗണ്ടിന്റെ ഐപി അഡ്രസ് വഴിയാണു പ്രതിയെ തിരിച്ചറിഞ്ഞത്.

arrest report
Advertisment