New Update
പത്തനംതിട്ട :പത്തനംതിട്ടയില്‍ ദുബായില്‍ നിന്നെത്തി വീട്ടില്‍ കൊറോണ നിരീക്ഷണത്തിലിരുന്ന പ്രവാസി യുവാവിന്റെ പിതാവ് മരിച്ചു . ജാഗ്രതാ നടപടികളുടെ ഭാഗമായി മരണപ്പെട്ടയാളുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. സാധാരണ രോഗം മൂലമാണോ മരണം എന്ന് ഉറപ്പ് വരുത്താനായാണ് സാമ്പിൾ പരിശോധനക്ക് അയച്ചത്.
Advertisment
ഫലം വന്നതിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ. മാര്‍ച്ച് ഇരുപതിനാണ് മരണപ്പെട്ടയാളുടെ മകന്‍ ദുബായില്‍ നിന്ന് എത്തിയത്. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
ഇയാളുടെ രക്ത സ്രവ സാമ്പിളുകള്‍ കഴിഞ്ഞ ദിവസമാണ് ശേഖരിച്ച് പരിശോധനക്ക് അയച്ചത്. ഇയാളുടെ ഫലത്തിനായി കാത്തിരിക്കവേയാണ് പിതാവിന്റെ മരണം. ഇന്നലെ രാത്രിയാണ് പിതാവ് മരണപ്പെടുന്നത്.