പത്തനംതിട്ടയില്‍ കൊറോണ രോഗി വളര്‍ത്തുന്ന നായയെയും നിരീക്ഷണത്തിലാക്കി

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Thursday, April 9, 2020

പത്തനംതിട്ട: കൊറോണരോഗം സ്ഥിരീകരിച്ചയാള്‍ വളര്‍ത്തുന്ന നായയെയും നിരീക്ഷണത്തിലാക്കി. കോഴഞ്ചേരി അയിരൂര്‍ ഇടപ്പാവൂര്‍ സ്വദേശിയുടെ പരിശോധനാഫലമാണ് ബുധനാഴ്ച പോസിറ്റീവായത്.

ദുബായില്‍നിന്ന് മാര്‍ച്ച്‌ 22-ന് എത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പ്രകടമായ രോഗലക്ഷണങ്ങളുണ്ടായില്ല. സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

വീട്ടില്‍ നിരീക്ഷത്തിലുള്ള സമയത്താണ് വളര്‍ത്തുനായ രോഗിയുമായി അടുത്ത് ഇടപഴകിയത്. കടുവകള്‍ക്കും മറ്റും മനുഷ്യസമ്പര്‍ക്കത്തിലൂടെ കൊറോണ സ്ഥിരീകരിച്ചത് അറിഞ്ഞതോടെയാണ് ആരോഗ്യവകുപ്പ് അയിരൂരിലെ രോഗിയുടെ വീട്ടിലെ നായയെയും നിരീക്ഷണത്തിലാക്കിയത്.

×