പന്തളം : വീടിന്റെ ഗേറ്റ് ഇളക്കി ആക്രി കടയില്‍ വിറ്റ കേസില്‍ മൂന്നു പേരെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു.
/sathyam/media/post_attachments/pjFB40HqKfcPT5CBDVBj.jpg)
കൊല്ലം, അരി നെല്ലൂര്‍, തേവലക്കര സ്വദേശി എസ്. അഖില്‍ (21), പന്തളം, മങ്ങാരം നിസാം മന്‍സില്‍, ഐമെന്‍(19), പന്തളം,തോന്നല്ലൂര്‍, ഹസീം മന്‍സില്‍, ആദില്‍ (19) എന്നിവരെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. പന്തളം മങ്ങാരത്തുള്ള ഒരു വീടിന്റെ ഗേറ്റ് പൊളിച്ചുമാറ്റി സമീപത്തെ ആക്രിക്കടയില്‍ തൂക്കി വിറ്റ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സി.സി.ടിവി പരിശോധിച്ച് പ്രതികളെ പോലീസ് തിരിച്ചറിയുകയായിരുന്നു. അടൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷണല്‍ കോടതിയില്‍ ഹാജരാക്കി മൂവരെയും റിമാന്‍ഡ് ചെയ്തു.