മണ്ഡല മഹോത്സവത്തിന് രണ്ടുനാൾ ശേഷിക്കെ ശബരിമലയിൽ തിരക്ക് കൂടി: ഇന്ന് വെർച്ചൽ ക്യൂ വഴി രജിസ്റ്റർ ചെയ്തത് 90,003 പേർ; തങ്കയങ്കി ഘോഷയാത്ര നാളെ വൈകുന്നേരം ശബരിമലയിൽ എത്തും

New Update

സന്നിധാനം: മണ്ഡല മഹോത്സവത്തിന് രണ്ടുനാൾ ശേഷിക്കെ ശബരിമലയിൽ തിരക്ക് കൂടി. ഇന്ന് 90,003 പേരാണ് വെർച്ചൽ ക്യൂ വഴി രജിസ്റ്റർ ചെയ്തത്. തിരക്കേറുന്ന സമയങ്ങളിൽ പമ്പ് മുതൽ ഘട്ടം ഘട്ടമായി നിയന്ത്രിച്ചാണ് തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്.

Advertisment

publive-image

ഇനിയുള്ള ദിവസങ്ങളിൽ ഒരു ലക്ഷത്തിലേറെ ആളുകൾ ശബരിമലയിൽ എത്തുമെന്നാണ് പ്രതീക്ഷ. ആറൻ മുളയിൽ നിന്ന് പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര നാളെ വൈകുന്നേരം ശബരിമലയിൽ എത്തും.

അതിനിടെ ശബരിമലയിലെ പരമ്പരാഗത പാതയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു. മരക്കൂട്ടം മുതൽ ശരംകുത്തിവരെ വഴിതിരിച്ച് വിട്ടതിനെ തുടർന്ന് തീർത്ഥാടകർക്കും കച്ചവടക്കാർക്കും ഉണ്ടായ ബുദ്ധിമുട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ കരിങ്കൽ പാകിയ പാതയിൽ വിശ്വാസികൾക്ക് സുഗമമായ യാത്ര സാധ്യമാകും.

Advertisment