Advertisment

പത്തനാപുരം താലൂക്കാശുപത്രിക്ക് വഴിതെളിയുന്നു !

New Update

കൊല്ലം:  വർഷങ്ങളായുള്ള തർക്കങ്ങൾക്കും പിടിവാശികൾക്കുമൊടുവിൽ പത്തനാപുരത്ത് ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള താലൂക്കാശുപത്രി എന്ന സ്വപ്‍നം ഉടൻ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.

Advertisment

publive-image

പത്തനാപുരംഎംഎല്‍എ. കെ.ബി ഗണേഷ്‌കുമാറും എൽ.ഡി.എഫിന്‍റെപ്രാദേശിക നേതൃത്വവും തമ്മിൽ ഉരുത്തിരിഞ്ഞുവന്ന ഒത്തുതീർപ്പാണ് ഇപ്പോൾ കാര്യങ്ങൾ നേരെയായിരിക്കുന്നതെന്നു പറയാം.

ഇരുവിഭാഗങ്ങളും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ എംഎല്‍എ പ്രഖ്യാപിച്ചത്.താലൂക്ക് ആശുപത്രി നിർമ്മിക്കുന്നതിനനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി പത്തനാപുരം പഞ്ചായത്തിനെയും ബ്ലോക്ക് പഞ്ചായത്തിനെയും ചുമതലപ്പെടുത്തിയതായും ആശുപത്രിക്കനുയോജ്യമായ 2 മുതൽ 3 ഏക്കർവരെ വിസ്തൃതിയും ഗതാഗതസൗകര്യമുള്ള സ്ഥലം പത്തനാപുരത്തിന് തൊട്ടടുത്തു തന്നെ വാങ്ങാനാണ് പദ്ധതിയെന്നും കെ.ബി ഗണേഷ്‌കുമാർ പറഞ്ഞു.

പത്തനാപുരം ബ്ലോക്ക് പഞ്ചായത്തും താലൂക്കിലെ മറ്റുള്ള 6 ഗ്രാമപഞ്ചായത്തുകളും ചേർന്നാകും ആശുപത്രി നിർമ്മിക്കുക. ഭൂമി കണ്ടെത്തി വാങ്ങിയെടുത്താലുടൻ ആശുപത്രി നിർമ്മാണം എത്രയും വേഗം ആരംഭി ക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ യോഗത്തിൽ തീരുമാനമായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പത്തനാപുരം താലൂക്ക് രൂപീകൃതയപ്പോൾ മുതൽ താലൂക്കാശുപത്രിയെന്ന ആവശ്യവും വളരെ ശക്തമായിരുന്നു . ആശുപത്രി എവിടെവേണമെന്ന കാര്യത്തിൽ പാർട്ടികൾക്കിടയിൽ സമവാക്യമുണ്ടാ കാതിരുന്നതാണ് തീരുമാനം ഇത്രയും വൈകാൻ കാരണമായത്. ഇക്കാര്യങ്ങൾ സത്യം ഓൺലൈൻ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നതാണ്.

pathanapuram hospital
Advertisment