/sathyam/media/post_attachments/gG8smlobRFUkCjfA0GnU.jpg)
കൊല്ലം: പത്തനാപുരം പാടം മേഖലയില്‍ ബോംബ് ശേഖരം കണ്ടെത്തി. വനം വകുപ്പിന്റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ നിന്നാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. വനംവകുപ്പിന്റെ പരിശോധനയിലാണ് സ്ഫോടകവസ്തുക്കള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട് ജെലാറ്റിന്‍ സ്റ്റിക്കുകള്‍, ആറ് ബാറ്ററികള്‍, വയറുകള്‍, ഇവ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന പശ എന്നിവയാണ് കണ്ടെടുത്തത്. കണ്ടെത്തിയത് ഉഗ്ര സ്‌ഫോടനശേഷിയുള്ള വസ്തുക്കളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തീവ്രവാദ സംഘടനകളുടെ ബന്ധം അടക്കമുള്ള കാര്യം അന്വേഷിക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.