പോലീസ് ഉദ്യോഗസ്ഥനെ കോടതിയ്ക്കു പുറത്തുവച്ച്‌ വെടിവെച്ചു കൊലപ്പെടുത്തി

author-image
ജൂലി
Updated On
New Update

പാ​റ്റ്ന: കോടതിക്ക് പുറത്തിട്ട് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തി ബിഹാര്‍ തലസ്ഥാനമായ പാട്നയിലെ നാ​പു​ര്‍ കോ​ട​തി​ക്കു പു​റ​ത്താ​യി​രു​ന്നു സം​ഭ​വം.

Advertisment

publive-image

ബൈക്കിലെത്തിയ അക്രമികള്‍ ഉദ്യാഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു.

വിചാരണയ്ക്കായി പ്രതികളെ കൊണ്ടു പോയ ഉദ്യോഗസ്ഥനു നേരെയാണ് ആക്രമണം ഉണ്ടായതെന്ന് പോ​ലീ​സ് സൂ​പ്ര​ണ്ട​ന്‍റ് ഗ​രി​മ മാ​ലി​ക് പ​റ​ഞ്ഞു.

ഗുരുതരമായി പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Advertisment