Advertisment

പാവൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

author-image
സത്യം ഡെസ്ക്
Updated On
New Update

കേരളത്തില കൃഷി ചെയ്യുന്ന വെള്ളരി വർഗവിളകളിൽ ഏറ്റവും ആദായകരമായ വിളകളിൽ ഒന്നാണ് പാവൽ. പോഷക സമൃദ്ധമായതും ഔഷധഗുണമുള്ളതുമായ പാവൽ കൃഷിചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് താഴെ പറയുന്നത്.

Advertisment

publive-image

നടീൽ സമയം :

മെയ്‌ -ആഗസ്റ്റ്‌ സെപ്റ്റംബർ -ഡിസംബർ ജനുവരി -മാർച്ച്‌

ഇനങ്ങൾ :

പ്രിയ -നീണ്ട പച്ചനിറത്തിലുള്ള കായ്കൾ.കായുടെ അഗ്രഭാഗത്തിന് വെള്ളനിറമാണ്.

പ്രിയങ്ക - വെളുത്ത വലിപ്പമുള്ളതും പരന്ന മുള്ള്കളുള്ള തുമായ കായ്കൾ .

പ്രീതി - ഇടത്തരം നീളമുള്ളതും മുള്ളുകൾ ഉള്ളതുമായ ഇവയുടെ നിറം വെള്ളയാണ് .

വിത്തും നടീൽ രീതിയും

പാവലിന് ഒരു സെന്റിന് 20-25 ഗ്രാം വിത്ത് മതിയാകും.ചാക്കിലാണ് നടുന്നതെങ്കിൽ ഒരു ചാക്കിൽ 2-3 വിത്തുകൾ നടാം .നടുന്നതിന് തലേ ദിവസം നനഞ്ഞ കോട്ടൻ തുണിയിൽ പൊതിഞ്ഞു വച്ചിരുന്നാൽ പെട്ടന്ന് മുള പൊട്ടും.കോഴികളുടെ ശല്യമുള്ള സ്ഥലങ്ങളിൽ തേക്കിലയിലോ വട്ടയിലയിലോ കുംബിള് കുത്തി മണ്ണ് നിറച്ചു നട്ടുമുളപ്പിച്ചതിന് ശേഷം ഇലയോടുകൂടി നടാനുദ്ദെശിക്കുന്ന സ്ഥലത്ത് നടാം.

ഇങ്ങനെ ചെയ്‌താൽസാധാരണ പ്ലാസ്റ്റിക്‌ കവറുകളിൽ മുളപ്പിച്ചു മാറ്റി നടുമ്പോൾ വേരുകൾക്ക് സംഭവിക്കുന്ന ക്ഷതം കുറവായിരിക്കും.നടുന്നതിന് മുൻപ് തടത്തിൽ ഓരോ പിടി എല്ലുപൊടിയും ചാണക പ്പൊടിയും ഇട്ടു മണ്ണ് നല്ലതുപോലെ ഇളക്കണം .

വള്ളി വീശി തുടങ്ങുമ്പോൾ മുതൽ ആഴ്ചയിൽ ഒരിക്കൽ വേപ്പെണ്ണ ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുന്നത് നീരൂറ്റി കുടിക്കുന്ന പ്രധാനപെട്ട കീടങ്ങളായ പച്ചത്തുള്ളൻ മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകൾ എന്നിവയിൽ നിന്നും ചെടികളെ സംരക്ഷിക്കാം .

paval krishi
Advertisment