/sathyam/media/post_attachments/eqX8zSC56CuVi8SNmN0A.jpg)
ദുബൈ: യു.എ.ഇയിൽ മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച ശേഷം തിരിച്ചയച്ച നടപടി വേദനാജനകമാണെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍. കോവിഡോ മറ്റേതെങ്കിലും പകരുന്ന രോഗങ്ങളോ മൂലമല്ലാതെ മരിച്ചവരുടെ മൃതദേഹങ്ങൾ മാത്രമാണ് എല്ലാവിധ പരിശോധനകളും നടത്തി സാക്ഷ്യപത്രങ്ങൾ നേടിയ ശേഷം ഇന്ത്യയിലേക്ക് അയക്കുന്നത്.
എന്നാൽ അങ്ങിനെ കഴിഞ്ഞ ദിവസം അയച്ച മൂന്ന് മൃതദേഹങ്ങളാണ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് യു.എ.ഇയിലേക്ക് തിരിച്ചയക്കപ്പെട്ടത്. . അതേ സമയം കോറേണ വിഷയവുമായി ബന്ധപ്പെട്ടാണോ മൃതദേഹം തിരിച്ചയച്ചതെന്ന് വ്യക്തമല്ലെന്നും കോവിഡ് ബാധിച്ച ഒരു മൃതദേഹവും നാട്ടിലേക്ക് അയക്കുന്നില്ലെന്നും അംബാസഡർ വ്യക്തമാക്കി.