പായല്‍ ഘോഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍, അനുരാഗ് കശ്യപിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കേന്ദ്രമന്ത്രി

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കുറ്റം ആരോപിച്ച നടി പായല്‍ ഘോഷ് കേന്ദ്രമന്ത്രി രാംദാസ് അതവാലെയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് പായലും മറ്റ് ഏതാനും ചിലരും അംഗത്വം സ്വീകരിച്ചത്.

Advertisment

publive-image

പായല്‍ ഘോഷിനെ റിപ്പബ്ലിക്കന്‍  പാര്‍ട്ടി (അതവാലെ) വനിതാ വിഭാഗം ദേശീയ വൈസ് പ്രസിഡന്റ് ആയി നിയമിച്ചു. പായലും കൂടെയുള്ളവരും എത്തിയതോടെ പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെട്ടതായി അതവാലെ പറഞ്ഞു. അനുരാഗ് കശ്യപിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ആര്‍ഐപി (എ) അംബേദ്കറുടെ പാര്‍ട്ടിയാണെന്ന് പായലിനോട് പറഞ്ഞതായി അതവാലെ അറിയിച്ചു. ദലിത്, ആദിവാസി, ഒബിസി, ഗ്രാമീണര്‍, ചേരിയില്‍ കഴിയുന്നവര്‍ എന്നിങ്ങനെ എല്ലാവരെയും സഹായിക്കുന്ന പാര്‍ട്ടിയാണ് അത്. ഇതെല്ലാം പറഞ്ഞ ശേഷമാണ് പായല്‍ പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്ന് മന്ത്രി അറിയിച്ചു.

payal ghosh
Advertisment